Social Icons

17 August 2013

ശിലകള്‍


ശിലകള്‍ ,
കടുത്തതും ഉറച്ചതുമാണ്,
എന്നാല്‍
അവയില്‍ ചിലതില്‍ നിന്ന്
അരുവികള്‍
പൊട്ടി ഒഴുകാറുണ്ട്,
ചിലത് പിളര്‍ന്ന്
നീരുറവ പുറത്തേക്ക് വരുന്നു..
ഇനിയും ചിലത്
ദൈവഭയം നിമിത്തം
താഴോട്ട് ഉരുണ്ടുവീഴുന്നു..
എന്നാല്‍ 
മനുഷ്യഹൃദയങ്ങള്‍
ശിലകളേക്കാള്‍
കടുത്തതാണ്..!? (1)

നരകാഗ്നി,
ശിലകളും
മനുഷ്യരുമാണതില്‍
വിറകായി
കത്തിയെരിയുന്നത്..! (2)





വിശുദ്ധ ഖുര്‍ആനിലെ 
(1) സൂറ: അല്‍ബഖറ -  74, 
(2) സൂറ: അല്‍ബഖറ - 24, 
എന്നീ വചനങ്ങളുടെ ആശയം 

2 comments:

  1. ശിലകള്‍ അതിന്റെ ധര്‍മ്മം നിറവേറ്റുന്നുണ്ട് . എന്നാല്‍ മനുഷ്യരോ?
    ആശയം സ്പഷ്ടമാണ് . ആശംസകള്‍ നേരുന്നു

    ReplyDelete
    Replies
    1. ഇസ്മായില്‍ കുറുമ്പടി,

      നിറഞ്ഞ നന്ദി
      വായനക്കും അഭിപ്രായത്തിനും

      Delete

AddThis